തിരുവനന്തപുരം: 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 23, പാലക്കാട് 17, കാസര്‍ഗോഡ് 14, വയനാട് 12, കോട്ടയം 7, കൊല്ലം, ആലപ്പുഴ, കോഴിക്കോട് 6 വീതം, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, മലപ്പുറം 4 വീതം, പത്തനംതിട്ട 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3546, എറണാകുളം 2456, കോഴിക്കോട് 2296, തൃശൂര്‍ 2221, പാലക്കാട് 1305, കൊല്ലം 1631, കോട്ടയം 1158, ആലപ്പുഴ 1215, കണ്ണൂര്‍ 990, തിരുവനന്തപുരം 948, വയനാട് 704, പത്തനംതിട്ട 670, കാസര്‍ഗോഡ് 518, ഇടുക്കി 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

















