തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്.
എറണാകുളം ഹില്‍പാലസ് പൊലീസാണ് ഇയാളെ പിടികൂടിയത്. ശിവകുമാറിനെ വൈക്കം പൊലീസിന് കൈമാറും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

















