തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണിയില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയപ്രഭു(38) ആറ്റിങ്ങല്‍ ആണ് മരിച്ചത്. തേവലക്കര സ്വദേശികളായ വിനോദ് (39), ബിജു (50), സന്ധ്യ (36) സനോജ് (37) കൊട്ടിയം എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആംബുലന്‍സില്‍ രോഗികള്‍ ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരിശോധനകള്‍ നടന്നുവരുന്നു. ജയപ്രഭുവിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

















