കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായിട്ടുള്ളത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. മുന്നൂറിലധികം സാക്ഷികളാണ് കേസിലുള്ളത്.
അതേസമയം, വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്.കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രിം കോടതിക്ക് കത്തയച്ചിരിക്കുന്നത്. ഇനിയും ആറു മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിലെ മാപ്പുസാക്ഷിയായ വിഷ്ണുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്ണുവിനെ അറസ്റ്റ് ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ട് പോലും വിഷ്ണു കോടതിയില്‍ ഹാജരായിരുന്നില്ല

















