തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സിബിഐ. ചോദ്യം ചെയ്യലിനിടെ ഐ ബി ഉദ്യോഗസ്ഥർ നമ്പി നാരായണനെ മർദ്ദിച്ചെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.
ആർ ബി ശ്രീകുമാറിന്‍റെയും സിബി മാത്യൂസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മർദ്ദനമെന്നും മര്‍ദ്ദനത്തില്‍ നമ്പി നാരായണന് കാലിന് പരിക്കേറ്റുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് രഹസ്യ സ്വഭാവത്തോടെ അന്വേഷിക്കുന്നതെന്നും സിബിഐ തിരുവനന്തപുരം ജില്ലാ കോടതിയിൽ വാദിച്ചു.

















