അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. അപമാനകരമായ പ്രവർത്തനമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.കൊലക്കേസ് പ്രതികളോട് പോലും ഇല്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്.
പൊലീസ് റിപ്പോർട്ട് വായിച്ച മുഖ്യമന്ത്രി ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.ഭൂമാഫിയയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസറ്റ് ചെയ്ത മുരുകൻ. അട്ടപ്പാടിയിലെ ചരിത്രത്തിൽ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് രാജ് നടക്കുന്നത്. അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഉപകരണമായി പൊലീസ് മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
അതേസമയം ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു.

















