തിരുവനന്തപുരം: കോവിഡ് നിയമ ലംഘന കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതിയിൽ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. അതേസമയം കേസുകൾ പിൻവലിക്കുന്നതിൽ നിയമ തടസ്സമില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. എന്നാല്‍, രോഗവ്യാപന സാഹചര്യത്തിൽ കേസ് പിൻവലിക്കുന്നത് അഭികാമ്യമാവില്ലെന്നും വകുപ്പ് നിയമോപദേശം നല്‍കുന്നു. ഇതേതുടർന്ന് അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന് വിട്ടു.

















