തിരുവനന്തപുരം; സംസ്ഥാത്ത് വാക്സിൻ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഇന്ന് കുത്തിവയ്പില്ല. ബാക്കി ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. നാളെ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
വാക്സിനേഷൻ യജ്ഞം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാണ്. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതിനാൽ ഇന്ന് വാക്സിനേഷൻ ഉണ്ടാകില്ല. കോഴിക്കോട് 300 ഡോസാണ് ശേഷിക്കുന്നത്. മറ്റ് ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.

















