നെടുമ്പാശ്ശേരി: ജപ്പാനിലെ ടോക്യോയില്‍ നടന്ന 2021 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കൊച്ചി റീജിയനല്‍ സ്‌പോട്‌സ് സെന്റര്‍. ഹോണററി സെക്രട്ടറി എസ്.എ.എസ് നവാസാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ നിന്ന് ഒളിംപിക്‌സില്‍ പങ്കെടുത്ത കെ.ടി ഇര്‍ഫാന്‍, എംപി ജാബിര്‍ എന്നിവര്‍ക്ക് അന്‍പതിനായിരം വീതവും മലപ്പുറം ജില്ലാ പഞ്ചായത്ത് നല്‍കും. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ചരിത്ര വിജയം നേടിയ ടീമിലെ ഏക മലയാളി താരത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചത്.
42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോക്കി ടീം ഒരു മെഡല്‍ നേടുന്നത്.

















