തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്കെതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതു വരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്. ബിൽ അവതരിപ്പിക്കുകയാണെങ്കിൽ അഖിലേന്ത്യാ വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തും.

















