തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർക്കെതിരെ തുടർച്ചായി ഉണ്ടാകുന്ന അക്രമങ്ങളിൽ കടുത്ത പ്രതിഷേധവും വിമർശനവുമായി ഐഎംഎ കേരള ഘടകം. ഡോക്ടർമാരെ കൈയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാക്കുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു.
വാക്സിനേഷൻ നിർത്തിവയ്ക്കേണ്ട സാഹചര്യത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. വാക്സിനേഷനുമായി ബന്ധപ്പെട്ടാണ് പലയിടത്തും സംഘർഷമുണ്ടാകുന്നത്. ഷ്ട്രീയപ്രവർത്തകർ പറയുന്ന ആളുകൾക്ക് വാക്സിൻ നൽകാത്തത്തിന്റെ പേരിൽ ആരോഗ്യപ്രവർത്തകർക്ക് മർദ്ദനമേൽക്കുന്ന അവസ്ഥയാണ്.
മുഖ്യമന്ത്രി പോലും ഇത്തരം സംഭവങ്ങളെ അപലപിക്കാൻ തയ്യാറാവുന്നില്ല. എംഎൽഎമാരാവട്ടെ നിയമസഭയിൽ വിഷയം ഉന്നയിക്കാനും തയ്യാറാവുന്നില്ല. ഈ നിലയിൽ അവഗണനയും കൈയ്യേറ്റവും തുടർന്നാൽ ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ച് മുന്നോട്ടു പോകേണ്ടിവരുമെന്ന് ഐഎംഎ വ്യക്തമാക്കി.

















