തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരുടെ കയ്യേറ്റം. അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് പ്രതിയായ കെ എം ബഷീർ കേസ് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
സിറാജ് ദിനപത്രത്തിന്‍റെ ഫോട്ടോഗ്രാഫർ ശിവജിക്ക് മർദ്ദനമേറ്റു. മൊബൈലും തിരിച്ചറിയൽ കാർഡും തട്ടിപ്പറിച്ചു. പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയ്യേറ്റ ശ്രമം ഉണ്ടായി.
മുമ്പും കോടതിയിൽ വച്ച് മാധ്യമ പ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ വെച്ചും നേരത്തെ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തിരുന്നു.

















