കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 3ന് വാവാട് ജുമാ മസ്ജിദിൽ നടക്കും.
അനേകം മഹല്ലുകളുടെ ഖാസിയാണ് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ. മയ്യിത്ത് നമസ്കാരം ഈ മഹല്ലുകളിലെ പള്ളികളിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നടക്കും.
ഭാര്യ: ഫാത്തിമ മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ഹൈതമി (മുദരിസ്, ഒടുങ്ങാക്കാട്) റംല, സഫിയ, ഉമ്മു സൽമ, ബരീറ.

















