തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ മാസ്ക് വയ്ക്കാതിരുന്ന സിപിഎം എംഎൽഎ എ എൻ ഷംസീറിന് സ്പീക്കറുടെ വിമർശനം. ഷംസീർ സഭയ്ക്കുള്ളിൽ തീരെ മാസ്ക് ഉപയോഗിക്കുന്നില്ലെന്നും മാസ്ക് ഉപേക്ഷിച്ചോ എന്നും സ്പീക്കർ എം.ബി രാജേഷ് ചോദിച്ചു.
പല എംഎൽഎമാരും മാസ്ക് താടിയിലാണ് വയ്ക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നതിനിടെ സ്പീക്കർ പറഞ്ഞു. മാസ്ക് ഇടാത്തതിന് ജനങ്ങൾക്ക് നേരെ പൊലീസ് പെട്ടി ചുമത്തുന്ന വേളയിൽ തന്നെയാണ് നിയമസഭയിൽ പലരും മാസ്ക് കൃത്യമായി ധരിക്കാതെ തുടരുന്നത്.

















