തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ വാക്‌സീന്‍ വിതരണത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വാക്‌സീന്‍ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വാക്‌സീന്‍ വിതരണത്തില്‍ ക്രമക്കേട് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വാക്‌സീന്‍ വിതരണത്തില്‍ പലയിടത്തും രാഷ്ട്രീയ വത്കരണമുണ്ടെന്നും കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വാക്സിനേഷന്‍ ഡ്രൈവിന് തുടക്കമായി. പ്രതിദിനം 5 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം. ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും ആശുപത്രികളുമായി ചേര്‍ന്ന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

















