കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ റമീസിന്റെ മരണത്തിന് കാരണമായ കാറിന്റെ ഡ്രൈവര്‍ മരിച്ചു. റമീസിന്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിന്‍ (42) ആണ് അന്തരിച്ചത്. ഇന്നലെ വൈകിട്ട് ചോര ഛര്‍ദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

















