പത്തനംതിട്ട: തിരുവല്ലയില്‍ വീടിന്റെ മതില്‍ തകര്‍ത്ത് ആക്രമി സംഘം. ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു. തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് ആക്രമിച്ചത്. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി. ജെസിബി ഉപയോഗിച്ച് മതില്‍ തകര്‍ത്തുവെന്നും ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമസംഘം മതില്‍ പൊളിച്ചത്. തിരുവല്ല പൊലീസ് മൊഴി രേഖപ്പെടുത്തി.

















