തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വഴിവെച്ച കെഎസ്എഫ്ഇ റെയ്ഡില്‍ കേസെടുക്കാതെ വിജിലന്‍സ്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. അതേസമയം, ക്രമക്കേട് കണ്ടെത്തിയ ശാഖകളിലെ മാനേജര്‍മാര്‍ക്കെതിരെ വിജിലന്‍സ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശമില്ല. റെയ്ഡ് നടന്ന് എട്ടുമാസത്തിന് ശേഷമാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

















