ഒളിമ്പിക്‌സ് പുരുക്ഷ ഹോക്കിയില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. അതേസമയം, സമ്മാനം വിലമതിക്കാനാവാത്തതാണെന്നും
ഏറെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പ്രതികരിച്ചു.
ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്,’ ശ്രീജേഷ് പറഞ്ഞു.
അതേസമയം, ശ്രീജേഷിന് സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ടോക്യോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ശ്രീജേഷും സംഘവും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് തിരിക്കുക.

















