കൊച്ചി: എറണാകുളത്ത് യുവതിയെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവാണ് (42) മരിച്ചത്. എറണാകുളം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
എല്ലാദിവസവും സഹോദരനെ ഫോണില്‍ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയ്ക്കു സമീപം വീണുകിടക്കുന്ന ബിന്ദുവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഹൃദയസ്തംഭനമാണു കാരണമെന്നു കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

















