കണ്ണൂര്‍: മദ്യപിച്ച് ട്രെയിനില്‍ കയറിയവര്‍ എംപി രാജ്‌മോഹന്‍ ഉണ്ണിത്താനു നേരെ അസഭ്യ വര്‍ഷം നടത്തിയതായി പരാതി. സംഭവത്തിന് പിന്നാലെ മോശമായി പെരുമാറിയവര്‍ക്കെതിരെ കേസെടുത്തു. മാവേലി എക്‌സ്പ്രസ് ട്രെയിനിലെ സെക്കന്റ് എസി കംപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. മദ്യപിച്ച രണ്ട് പേര്‍ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ലക്ഷ്യത്തോടെ ട്രെയിനില്‍ കയറിയതാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.രാജ്‌മോഹന്‍ ഉണ്ണിത്താനൊപ്പം എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, ഇ ചന്ദ്രശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു. മദ്യപിച്ചെകണ്ണൂര്‍ ആര്‍പിഎഫാണ് എംപിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്.

















