തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.
അതേസമയം, കുറ്റപത്രം നല്‍കി ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനോടും രണ്ടാം പ്രതി വഫാ ഫിറോസിനോടും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്ക് കേസ് മാറിയതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയില്‍ ഓടിച്ച കാറിച്ച് കെ.എം.ബഷീര്‍ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു.

















