തിരുവനന്തപുരം: കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്ല. മാസങ്ങള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഒടുവില്‍ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ഓണം പ്രമാണിച്ച് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും ഉണ്ടാവില്ല.
അതേസമയം, ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. കൂടാതെ ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കും. കേരളത്തിലെ ബീച്ചുകള്‍ നേരത്തെ തന്നെ തുറന്ന് കൊടുത്തിരുന്നു. സമ്പൂര്‍ണ്ണലോക്ഡൗണ്‍ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല.

















