തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എന്നിവരുമായാണ് കെ സുധാകരന്‍ ചര്‍ച്ച നടത്തുക. പുനസംഘടനയുമായി ബന്ധപ്പെട്ട് എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കെ സുധാകരന്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം, കേരളത്തിലെ ഡിസിസി അധ്യക്ഷന്‍മാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. കരട് സാധ്യതാ പട്ടികയ്ക്കും ഡിസിസി അധ്യക്ഷന്മാരുടെ പാനലിനും ഏകദേശരൂപനവും നല്‍കിയിട്ടുണ്ട്.

















