ചെങ്ങന്നൂര്‍: സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ തയ്യാറായി ആലപ്പുഴ ഇടനാട്ടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ ഇടനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ത്രീധത്തിന് എതിരെയുള്ള പ്രചരണ ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചു. യൂണിറ്റിൽ സംഘടിപ്പിച്ച പരുപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ: രമ്യ രമണൻ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം സ: റെനീഷ് രാജൻ, ചെങ്ങന്നൂർ ഈസ്റ്റ് മേഖല സെക്രട്ടറി സ: അശ്വിൻ ദത്ത്, മേഖല ജോയിൻ സെക്രട്ടറി സ: ഗോകുൽ കേശവ്, യൂണിറ്റ് പ്രസിഡന്റ് സ: സുധീഷ്. എസ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ പീഡനങ്ങള്‍ അനുഭവിക്കുകയും തുടര്‍ന്ന്‍ ജീവന്‍ തന്നെ വെടിയുകയും ചെയ്ത നിരവധി സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേരളം സാക്ഷ്യം വഹിച്ചത്. സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും ഈ നാട്ടിൽ സ്‌ത്രീധന പീഡനങ്ങൾക്ക് മാത്രം ഒരു കുറവുമില്ല. സ്‌ത്രീധന സമ്പ്രദായം അതേപടി തുടരുന്നു.
ചടയമംഗലം സ്വദേശി വിസ്‌മയയുടെ മരണം നാടു മുഴുവൻ നോവായി പടരുന്നതിനിടയിലും അതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഓർക്കണം. പുറംലോകമറിഞ്ഞതും അറിയാതെയുമുള്ള സ്‌ത്രീധന, ഗാർഹിക പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിധം സമൂഹത്തെ കാർന്നു തിന്നുയാണ്.
അത്തരമൊരു സാഹചര്യത്തില്‍ ഇടനാട്ടിലെ യുവാക്കളുടെ ഈ പുതിയ ചുവടുവയ്പ്പ് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന ഒന്ന് തന്നെയാണ്.

















