തിരുവനന്തപുരം: കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിനായി വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയതായി പരാതി. ശ്രീകാര്യം പൊലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി നല്‍കിയത്.
സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്ന്‍ പോലീസ് പറഞ്ഞു 2000 അഞ്ഞൂറായത് എഴുതിയതിലെ പിഴവാണെന്നും പൊലീസ് വിശദീകരിച്ചു.
നവീനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ലെന്ന് നവീന്‍ പ്രതികരിച്ചു.

















