തിരുവനന്തപുരം.സംസ്ഥാനത്ത് ജയിലിൽ കഴിയുന്നവരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. വിഷൻ 2030 എന്ന പേരിലാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്. തടവുകാരുടെ യൂണിഫോമിലടക്കം മാറ്റങ്ങൾ ശുപാർശ ചെയ്തുകൊണ്ട് ജയില്‍ വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകി.
പുരുഷ തടവുകാർക്ക് ധരിക്കാൻ ഷർട്ടും മുണ്ടിനും പകരം പാൻറും ഷർട്ടും നൽകാനാണ് ശുപാർശ.സ്ത്രീ തടവുകാർക്ക് ചട്ടയും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകണം. തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണം. ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. തുടങ്ങിയവയാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.

















