കൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ .ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. നാടാർ സംവരണം മറാത്ത സംവരണ വിധിക്ക് മുന്‍പെടുത്ത തീരുമാനമാണെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രിംകോടതി വിധിക്ക് മുന്‍പുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടും.
സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞദിവസമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എസ്. കുട്ടപ്പന് ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.
മറാഠാ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മണ് റാവു പാട്ടീല്‍ കേസിലെ ഉത്തരവനുസരിച്ച് 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.