Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നാടകവും ജീവിതവും; പ്രശാന്ത് നാരായണൻ മനസ്സ് തുറക്കുന്നു

Web Desk by Web Desk
Aug 6, 2021, 02:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാടക ജീവിതത്തിന്റെ തുടക്കം 
അരങ്ങുമായി ബന്ധപ്പെട്ട് എന്റെ ജീവിതം ആരംഭിച്ചിട്ട് കൃത്യം നാൽപ്പത്തി രണ്ട് കൊല്ലമായി.കാരണം നാലര അഞ്ചു വയസുള്ളപ്പോൾ ആണ് കഥകളി പഠിച്ചു തുടങ്ങുന്നത്. ജനിച്ചപ്പോൾ മുതൽ കഥകളി പോലുള്ള ഒരു ക്ലാസിക് ആർട് ഫോമിന്റെ തല തൊട്ടപ്പന്മാരെയാണ് കണ്ടു വളരുന്നത്. ജീവിതത്തിൽ നിഷ്ഠയുള്ളവരും കാര്യക്ഷമത ഉള്ളവരും എപ്പോഴും  സർഗാത്മകമായ സംഭാഷണങ്ങളിൽ മാത്രം ഇടപെടുന്ന പരദൂഷണങ്ങൾ ഇല്ലാതെ , അന്നത്തെ അറിവിന്റെ മാനങ്ങൾ വച്ചുകൊണ്ട് പുരാണ കഥ പരിസരങ്ങളിലൂടെ കഥകളിയുടെ സിസ്റ്റം ഓഫ് ആക്റ്റിംഗിനെ കുറിച്ച്‌  കഥകളിയുടെ സംഗീതത്തിന്റെ കുറിച്ച്, കഥകളിയുടെ സാഹിത്യത്തിനെ കുറിച്ച്  കേട്ടൊക്കെയാണ് വളർന്നത്.  ഭാഷയോടുള്ള  പ്രണയം  തുടങ്ങുന്നത് അങ്ങനെ ഒക്കെയാണ് . തെറ്റായ ഒരു വാക്ക് , ഉച്ചാരണം പ്രയോഗിച്ചാൽ  സ്നേഹ പൂർണമായ തിരുത്തലുകൾ ആണ് ഉണ്ടാകുന്നത്.മോശമായ ഭക്ഷണങ്ങൾ കേൾക്കാനുള്ള അവസരം വളരെ മുതിർന്നതിനു ശേഷമാണ് ഉണ്ടായത്.അച്ചനായാലും എപ്പോളും ഒക്കെ വീട്ടിൽ കഥകളി സാഹിത്യവും കഥകളി സംഗീതവും നാട്ടിലെ ശാസ്ത്രം പോലെയുള്ള കാര്യങ്ങൾ ആണ് സംസാരിച്ചിരുന്നത്. മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപാട്  രാമകൃഷ്ണൻ ,കലാമണ്ഡലം കൃഷ്ണൻ നായർ ഇവരൊക്കെ വീട്ടിൽ വരുമ്പോൾ , ഹൈദർഅലി ആശാൻ ഉൾപ്പടെയുള്ള ,വെണ്മണി രാധാകൃഷ്ണൻ ഉൾ പ്പടെയുള്ളവർ വീട്ടിൽ വന്നിരുന്നു. നമ്മൾ കാണുന്നത് ഒക്കെ ഇവരേ ഒക്കെയാണ്. അങ്ങനെ ഒരു പശ്ചാത്തലത്തിൽ ആണ് ഞാൻ ജനിക്കുന്നത്. 

വായനയുടെ ലോകം വളരെ വിശാലമായിരുന്നു. മലയാളം എന്നുള്ള ഭാഷയെ സ്ഫുടം ചെയ്യാനുള്ള  കരുത്ത് അച്ഛനാണ് തരുന്നത്. അനാവശ്യമായിട്ടുള്ള വാക്കുകൾ ഇല്ല എന്നും  ഏത് വാക്കും ഉചിതമായ സ്ഥലത്തു ഉപയോഗിച്ചാൽ അത് അനാവശ്യമാണ് എന്നും ഒക്കെയുള്ള പദമാണ്, കേട്ട് വളരുന്നത്.  തമര കോശം പോലുള്ള കൃതികളോടൊക്കെയാണ് ചങ്ങാത്തമുണ്ടായത്. അത് കൊണ്ട് തന്നെ അറിവ്  ഉണ്ടാക്കുക എന്നതാണ് അച്ഛൻ കരുതിയിരുന്നത്. അച്ഛൻ ഒരു സാധുവായ കഥകളി സാഹിത്യകാരനും കഥകളി നിരൂപകനും  സംസ്‌കൃത പണ്ഡിതനും ഒക്കെയിരുന്നു.അച്ഛാ ഒരു യശപ്രാബ്ധി അല്ലാതിരുന്നത് കൊണ്ട് കൊട്ടിഘോഷങ്ങളിൽ ഒന്നും പെടാതെ വളരെ നിസ്വനായിട്ട് ജീവിച്ചു പോയ ഒരാളാണ് .വെള്ളായണി നാരായണൻ നായർ എന്നാണ് അച്ഛന്റെ പേര്. അച്ഛൻ പത്തു പതിനാലു ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്. ഞാൻ  ജനിക്കുന വർഷമാണ് അച്ഛൻ ആദ്യത്തെ ആട്ടക്കഥ എഴുതുന്നത്.എഴുതുന്ന ഓരോ സമയവും അച്ഛൻ ഉറക്കെ ഈ എഴുതുന്ന പദങ്ങൾ ചൊല്ലും. ചില സമയങ്ങളിൽ ഞങ്ങളെ കൊണ്ട് ഏറ്റ്  പറയിക്കും. അതാണ് ഒരു ബാഗ്രൗണ്ട്‌ . സത്യത്തിൽ ഈ നാൽപ്പത് നാല്പത്തഞ്ചു കൊല്ലത്തെ ഒരു കല ജീവിതം അല്ലെങ്കിൽ തീയറ്ററിൽ ഉള്ള  ഇടപാട് ,എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെ ഒക്കെ തരണം ചെയ്യാനുള്ള പ്രാപ്തി ഉണ്ടാക്കുന്നത് ഈ  കലയുടെ എനർജി ആണ് .പ്രത്യേകിച്ചും കഥകളി പഠനമെന്നു പറയുന്നത് അടിസ്ഥാനപരമായ ഒരു ക്വാളിറ്റി ആണ്. അതൊരു ജീവിത നിഷ്ഠയാണ്. അങ്ങനെ ഒരു ജീവിത നിഷ്ഠയിൽ കൂടി മാത്രമേ ഒരു കഥകളി നടൻ ഉണ്ടായി വരൂ, കഥകളിയിലെ സമഗ്രമായ ഒരു കലാകാരൻ ഉണ്ടായിവരികയുള്ളു .എഴുത്തുകാരെ ആയിക്കോട്ടെ, പാട്ടുകാരൻ ആയിക്കോട്ടെ ,അതിനകത്ത് ഒരു ഊർജമുണ്ട്.,മറ്റൊന്നുമില്ലെങ്കിലും എനിക്ക് ഇതുകൊണ്ട് ജീവിക്കാൻ  പറ്റുമെന്ന ഒരു ആത്മവീശ്വാസം ഉണ്ട് .
                                                        

അഹങ്കാരമില്ല, ആരെയും നിന്ദിക്കാനുള്ള ഒരു ആയുധമല്ലല്ലോ , അറിവ് . ആ അറിവിന്റെ നിറവുണ്ടാകുന്നത് നമ്മുടെ വിനയത്തിലൂടെ  ആണെന്ന് ആണ് ചെറുപ്പം മുതൽ അവർ മനസിലാക്കി തരുന്നതും, പ്രയോഗിച്ചിരുന്നതും . മാങ്കുളം കൃഷ്‍ണൻ നമ്ബൂഒത്തിരിയേയോക്കെ പരിചയപ്പെടുമ്പോൾ, അത്രയും പരിചയമുള്ള ഒരാളാണ്.  തെക്കൻ നാട്ടിലും വടക്കൻ നാട്ടിലും, പ്രത്യേകിച്ച് തെക്കൻ നാട്ടിലും ഒക്കെ വളരെ വലിയ ഒരു ബിംബമാണ്. അവരൊക്കെ വളരെ ലാളിത്യപരമായാണ് നമ്മളോട് പെരുമാറുന്നത്. നമ്മളോട് സംസാരിക്കുന്നത് സുഭാഷിതങ്ങൾ ആണ്. അതിനകത്തു നിന്ന് നെഗറ്റീവ്സ് ഒന്നുമില്ല . എന്റെ ഗുരുനാഥൻ ചന്ദ്രദത്തൻ നമ്പൂതിരിയാകട്ടെ വളരെ സൗമ്യനായിട്ടുള്ള മനുഷ്യനാണ് നിസ്വനായിട്ടുള്ള, എപ്പോളും കല്ലടമകമായ കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുകയും എത്ര ദാരിദ്ര്യത്തിലും അത്കൊണ്ട് മാത്രമാണ് അവർ ജീവിച്ചിരുന്നത്. ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത കഥകളി ശ്രേണിയിൽ പെട്ട ഒരാളാണ് എന്റെ  ഗുരുനാഥൻ. ഞാൻ അദ്ദേഹത്തിന്റെ ഇല്ലത്തിലാണ് വളർന്നത്. ദാരിദ്ര്യവും പട്ടിണിയുമൊക്കെ നമ്മൾ അറിഞ്ഞിട്ടുണ്ട്,.”ദാരിദ്ര്യമെന്തെന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശം ഉപയോഗമുള്ളു എന്ന പറയുന്നത് പോലെ. . അത് തന്നെയാണ് നമ്മുടെ ഒരു ഊർജം എന്ന പറയുന്നത്.
                                        
നമുക്ക് താഴാതിരിക്കാൻ എന്താണ് ,മാർഗമെന്ന് ചിന്തിച്ചാൽ അത് അറിവിന്റെ ആർദ്രതയുടെയൊക്കെ മനുഷ്യ വശം ചേർന്നുള്ള ചിന്തയാണ്. അത് കൊണ്ടാണ് നമുക്ക് സഞ്ചരിക്കാൻ പറ്റുന്നത്. വലിയ വലിയ കാര്യങ്ങൾ ഒന്നും വെട്ടിപ്പിടിക്കാതെ തന്നെ  നമുക്ക് ഈ ഭൂമിയിൽ അടയാളമായി മാറാൻ  കഴിയുമോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത് എന്ന്  എനിക്ക് ഓരോ നിമിഷവും തോന്നാറുണ്ട്. ആ ഒരു തികഞ്ഞ ആത്മ വിശ്വാസം ഉണ്ട് എനിക്ക്. അത്ഒന്നും ഇല്ലാത്ത സമയത്തെ ചർച്ചകളും ഇന്റർവ്യൂകളും  ഒക്കെയാണ് കഴിഞ്ഞ കാലയളവിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോഴും അടിസ്ഥാനം, ബേസ്‌മെന്റ് ക്ലിയർ ആയിരുന്നാൽ അതിനു മുകളിലേക്ക് നമുക്ക് കേട്ടിപ്പൊക്കാൻ സാധിക്കും.
                                      
വായന മരിക്കില്ല. നമ്മുടെ ഒബ്സർവേഷൻ സ്കിൽ കുറയില്ല. നമുക്ക്. ഇൻ അറിവിന്റെ സോഴ്‌സിന് പുസ്തകങ്ങൾ മാത്രമല്ല ഉള്ളത്. ഇന്റർബെറ് പോലെയുള്ള സംവിധാനം ആണ് അനവധി വന്നിട്ടുണ്ട്.എല്ലാ കാര്യങ്ങളും , ഒരു മനുഷ്യന്റെ ജീവിതത്തിൽ കൂടി കടന്നുപോകാനും തക്കമുള്ള അവസരങ്ങൾ നാമിയ്ക്ക് വന്നു കഴിഞ്ഞു.കുട്ടി ക്കാലത് നമ്മൾ ലൈബ്രറിയിൽ പോയി പുസ്തകം എടുത്ത് വായിച്ചു ക്ഷമയോടു കൂടി ആ എഴുത്തുകാരന്റെ ജീവിതത്തിലൂടെ, എഴുത്തുകാരനോട് അനുരഞ്ജനപ്പെട്ടു കൊണ്ട് നമ്മൾ അദ്ദേഹത്തിനെ ക്ഷമയോട് കൂടി വായിക്കുകയാണ് ചെയ്യുന്നത്. അവിടെ ക്ഷമ എന്ന് പറയുന്ന ഒരു സ്വഭാവം കൂടി നമ്മളിൽ ഉണ്ടാകുന്നു. ക്ഷമ, അറിവ് ഉണ്ടാകണമെന്ന മോഹം ,നമ്മളിപ്പോലും തികഞ്ഞിട്ടില്ല എന്ന ബോധ്യം , ഇനിയും ഒരുപാട് നമ്മൾക്ക് ചെയ്തു വക്കാൻ  ഉണ്ട്. നമ്മൾ ജീവിക്കുന്നത്  നമുക്ക് വേണ്ടിയല്ല അടുത്ത തലമുറക്ക് വേണ്ടിയാണു എന്നൊക്കെയുള്ള  ഉത്തമ ബോധങ്ങളുടെ കരുത്താണ് എപ്പോളും എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. 

prshanth

നാടകം കണ്ടു തുടങ്ങിയത് 

നാടകം കണ്ടു തുടങ്ങുന്നതിനു , ഓര്മക്കാലം ഇല്ല സത്യത്തിൽ .കാരണം ഈ ഉത്സവ പറമ്പുകളിലൂടെയുള്ള സഞ്ചാരം ജീവിതത്തിന്റെ ഒരു ശീലം ആയിരുന്നു. കഥകളി കാണുക, കഥകളി കളിക്കുക, കഥ കളിയിൽ ചെറിയ വേഷങ്ങൾ കിട്ടുക എന്നൊക്കെ പറയുമ്പോൾ കൊച്ചു കൊച്ചു യാത്രകൾ ആയിരിക്കും. ഇപ്പോൾ നെടുമങ്ങാട് എന്ന് പറയുന്ന  അമ്പലത്തിൽ പോയാൽ നാടകവും ഉണ്ട്  അവിടെ. ആദ്യമായി കാണുന്ന നാടകങ്ങൾ എന്ന് പറഞ്ഞാൽ അഗ്രികൾച്ചർ കോളേജിൽ ആണ് ഞാൻ പഠിച്ചത്. അവിടെയുള്ള ചെറിയ നാടകങ്ങൾ ആണ് ആദ്യം കാണുന്നത്. ” വെയ്റ്റിംഗ് ഫോർ ഗോദോ ” പോലെയൊക്കെയുള്ള നാടകങ്ങൾ വളരെ ചെറുപ്പത്തിലേ കണ്ടതാണ്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

കൾട്ട് അവതരിപിപ്പിച്ചിരുന്ന പി ബാലചന്ദ്രൻ ഒക്കെ അഭിനയിച്ചിരുന്ന നാടകങ്ങൾ ഒക്കെ സമാന്തരമായി കാണാനുള്ള ഒരു അവസരം ജീവിക്കുന്ന ഇടത്ത് തന്നെ  ഉണ്ടായിരുന്നു. അഗ്രികൾച്ചർ കോളേജ് ക്യാമ്പസ്സിൽ ഉണ്ടായിരുന്നു. നാടകം അന്ന്  അവിടെ വളരെ സജീവവുമായിരുന്നു.  അതെ സമയം തൊട്ടടുത്തുള്ള അമ്പലങ്ങളിൽ കലാനിലയത്തിന്റെ നാടക, കെ പി എ സി യുടെ നാടകം ഒക്കെ കാണാൻ നമ്മൾ പോകും. കാരണം അച്ഛന് ഇതിനോടൊക്കെ വലിയ ഇഷ്ടമായിരുന്നു. അരങ്ങുകാരനോട് പ്രത്യേകിച്ചും.  ഒരു കലയോടും അച്ഛൻ ഒരു അനഭിമത്യം പറഞ്ഞിട്ടില്ല . നാടകം മോശമാണ് എന്നല്ലപറയുക, നാടകീയ കലകൾ പ്രയോഗിക്കുന്നവർ വളരെ ഉദാത്തന്മാരായുള്ള ആൾക്കാർ ആണ്. അവർ ചിന്തിക്കുന്ന കാര്യങ്ങൾ ഈ  ലോകത്തിൽ ആകമാനം പ്രചരിച്ചാൽ ലോകം എത്രയോ മുൻപ് നവീകരിക്കപ്പെടേണ്ടതായിരുന്നു എന്നുള്ള  ഒരു ബോധമാണ് നമ്മളിലേക്ക് പകർന്നു കിട്ടുന്നത്. 

ഞാൻ തന്നെ ഇടക്ക് എവിടെയോ പറഞ്ഞു , “നമ്മൾ നാടകത്തിൽ പറയുന്ന ആദർശവും കോൺസെപ്റ്റും ഒന്നും നടകക്കാരുടെ ജീവിതത്തിൽ കാണാറില്ല എന്ന്. നമ്മൾ എത്ര കാലമായി വളരെ രാഷ്ട്രീയ ബോധ്യമുള്ള നാടകങ്ങൾ കളിക്കുന്നു.  ആ ഉത്തമ രാഷ്ട്രീയ അബോദ്ധ്യങ്ങളുടെ പ്രചാരണം യഥാവിധി  ഈ ഭരണ കാര്യമൊക്കെ ടെസ്സയാ തലത്തിൽ ഇങ്ങനെ ആയി തീരുമോ എന്നുള്ള സംശയം, ഞാൻ ഇടക്ക് എവിടെയോ പറഞ്ഞതാണ്.നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി ഒക്കെ കണ്ടതൊക്കെക്കേ എനിക്ക് ഇപ്പോളും ഓർമയുണ്ട്. അതൊക്കെ അത്ര സ്പിരിറ്റോടെ കണ്ട നാടകങ്ങൾ ആണ്.

കലാനിലയത്തിന്റെ നാടകങ്ങൾ , അതിനകത്തു അതിന്റെ കാലാംശത്തേക്കാൾ ചില മാജിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ കുട്ടിത്തം ഉള്ള കാലത് ” രക്തരക്ഷസ് ” പോലുള്ള നാടകങ്ങൾ കാണാൻ പോയതും, ഭയന്നു വിറച്ചതും ഒക്കെ ഇപ്പളും ഓര്മ ഉണ്ട്.  നമ്മൾ സ്കൂൾ ഓഫ് ഡ്രാമയിലുമൊക്കെ പോയിക്കഴിഞ്ഞാൽ പിന്നെ നമ്മൾ സംസാരിക്കുന്നത് ഒക്കെ കാമിയോ കാസ്കേ ഒക്കെയാണ്. അങ്ങനെ ഒരു ശീലത്തിലേക്ക് പോകാൻ  എനിക്ക് പൊതുവെ തോന്നാറില്ല. ഒരുപക്ഷേ  നമ്മുടെ വീട്ടിൽ  ഉള്ള സാഹചര്യം ആയിരിക്കാം. ഒന്നിനെയും നിന്ദിക്കരുത് അനാവശ്യമായിട്ട്, ഇതിനെയൊക്കെ അനലൈസ് ചെയ്യുകയാണ് വേണ്ടത് .വിമര്ശിക്കാൻ എളുപ്പമാണ്, അനാലിസിസ് ആണ് ആവശ്യം .അവലോകനം ചെയ്യുക. വിമര്ശിക്കേണ്ടതിനെ വിമര്ശിക്കുമ്പോളും അതിനിനോട് ഒരു ആദരവ് വേണം. ഓർമയിൽ അങ്ങനെയൊക്കെ ഉള്ള നാടകങ്ങൾ ഒക്കെ ഉണ്ട്. വില്ലടിച്ചാൻ പാട്ടൊക്കെ കണ്ടിട്ടുണ്ട്. അതും നാടകം ആണ്.

കൃഷിയെ  രക്ഷിക്കാൻ വേണ്ടിയും നാടകം കളിക്കും. മൃഗങ്ങൾ കൃഷി നശിപ്പിക്കാൻ വരുന്ന ഇടത് ആളുകൾ സംഘം ചേർന്ന്  അടക്കം കളിക്കുക എന്നൊക്കെയുള്ള സംസ്കാരം , അതിലേക്കാണ്, ഇപ്പോളും  ചെന്നെത്തുന്നത്. ഏതെങ്കിലും ഒരു പർട്ടിക്കുലർ നാടകത്തിന്റെ പേര് പറഞ്ഞ അതിനെ അഭിനന്ദിക്കുന്നതിലോ, അതിനെ കുറിച്ച് ആലോചിക്കുന്നതിലോ അർത്ഥമില്ല. സംസ്കാരം ആണ് ഉണ്ടാകേണ്ടത്, നാടകം അതിനു പിന്നാലെ ഉണ്ടാകേണ്ട ഒരു സാധനമാണ്. ഒരു ജീവിതത്തിന്റെ ഭാഗമായിട്ട് നാടകത്തിന്റെ സംസ്‌കൃതി നമ്മളിലേക്ക് വരുമ്പോൾ ആണ്  നാടകം പൊട്ടിപ്പുറപ്പെട്ടത് വരുന്നത്. ഞാൻ ഹാപ്പനിംഗിൽ വിശ്വസിക്കുന്ന ആളാണ്, മേക്കിങ്ങിൽ അല്ല. നാടകം സംഭവിക്കുകയാണ് ചെയ്യുന്നത്. 

prashanth narayanan

നാടക കല തെരഞ്ഞെടുക്കാനുള്ള കാരണം 
 

കഥകളി പോലുള്ള ഒരു ആർട്ട് ഫോമിന് സാദ്ധ്യതകൾ ഉണ്ടായിരിക്കെ തന്നെ ആശയപരമായ പരിമിതികൾ  ഉണ്ട്. എല്ലാ വിഷയങ്ങളും അതിലൂടെ അഡ്രസ്  ചെയ്യാൻ പറ്റില്ല. ഒന്നാമത് ഇത് സ്വയം രമെന്നോ വധമെന്നോ ഒക്കെ പേരിട്ടുകൊണ്ടാണ് ഈ ആട്ടക്കഥകൾ നമ്മുടെ മുന്നിലേക്ക് വരുന്നത്.  ഏറ്റവും വ്യക്തമായി പറഞ്ഞാൽ തിന്മയ്ക്കുമേൽ , നന്മയ്ക്കുള്ള വിജയം  മാത്രമാണ് അതിൽ പറയാൻ പറ്റുക. പുതിയതായി ലോകത്ത്  ഉടലെടുത്തിരിക്കുന്ന ഒരു സംഗതിയെ അഡ്രെസ്സ് ചെയ്യാൻ കഥകളിയുടെ സാധ്യമല്ല. കാരണം, കഥകളി സർവ ജനനീയയാമായി ആസ്വദിക്കപ്പെടുന്ന ഒരു കലാരൂപം അല്ല. നാടകം ഭാഷാദിത്വമുള്ള, അനന്ത സാദ്ധ്യതകൾ ഉള്ള  ക്രിയാംശത്തിനു സ്വാതന്ത്ര്യമുള്ള അനന്തമായ ഒന്നാണ്. സിനിമയെക്കൾ സാധ്യത നാടകത്തിനു ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണുഞാൻ .നമ്മൾ അരങ്ങിന്റെ  നമ്മൾ നമ്മുടെ ചിന്തകൾ കൊണ്ട് പരിമിതിപ്പെടുത്തി വച്ചിരിക്കുകയാണ് . അങ്ങനല്ല, ഇതിനകത് വലിയ ഫ്രീഡം ഉണ്ട് . ഫ്രീഡം അന്വേഷിച്ചുള്ള യാത്രയാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത് . 

കഥകളിക്കെല്ലാം നിയതമായ ചട്ടക്കൂട് ഉണ്ട്. ഇന്നിടത് ഇത് അരുതെന്നാണ് പറയുന്നത്. ഈ അരുത്ക്ളോട്  ഒരു പൊരുത്തക്കേട് ചെറുതിലെ ഉണ്ട്. ഇപ്പോൾ കൃഷ്ണൻ കുചേലനെ കാണാൻ പോകുന്നു, ഡയറക്റ്റ് ആയിട്ട് പറയാത്ത ഒരുപാട് നാടകങ്ങൾ എനിക്ക് ആ ഒറ്റക്കഥകളിയിൽ കാണാറുണ്ട്.  വലിയ സൗഹൃദത്തിന്റെ മണമുണ്ട്. ഡയറക്റ്റ് കാണുമ്പോൾ സൗഹൃദ ബോധമല്ലല്ലോ നമ്മളിൽ ഉണ്ടാകുന്നത്. ഒരിക്കലുമല്ല. അതിനകത്ത് മെസ്സേജ് ഇല്ലായ്മ എന്ന് പറയുന്ന ഒരു കാര്യമുണ്ട്.  ലോകത്തുള്ള ജനങ്ങളെ എല്ലാം അഡ്രെസ്സ് ചെയ്യാൻ ഏറ്റവും ശക്തമായ ഒരു കല ഉണ്ടെങ്കിൽ അത് നാടകം ആണെന്നാണ് എന്റെ  വിശ്വാസം. അതുകൊണ്ടാണ് നാടകത്തിലേക്ക് എടുത്ത് ചാടുന്നത്. ചെറുപ്പത്തിൽ തടിക്കസേരയുടെ  അടിയിൽ ചെറിയബൊമ്മകൾ വച്ച് കഥാപാത്രങ്ങൾ ഉണ്ടാക്കി പല പല ശബ്ദങ്ങൾ കൊടുത്ത് നാടകം കളിക്കുമായിരുന്നു. നാടകത്തിനു അങ്ങനെതന്നെ ഒരു സാർവ ജനകീയത ഉണ്ടെന്ന് ചെറുപ്പത്തിൽ താനെ ഉറച്ച പോയിരുന്നു. സ്വാതന്ത്ര്യം എന്ന് പറയുന്നത് ആണല്ലോ കല ആഹ്വാനം ചെയ്യേണ്ട  വലിയ വിഷയം.

Latest News

തൃശൂർ വ്യാപാരിക്ക് 71 ലക്ഷം ‘തലവില’; അനധികൃത സ്വർണ്ണം ‘നിയമപരമാക്കി’ ഘാന: വൻ വ്യാപാരം ഇന്ത്യയിലേക്ക്!

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചു

അറ്റകുറ്റപ്പണി; നാളെ മുതൽ ഒരു മാസത്തേക്ക് ഇടുക്കി വൈദ്യുതിനിലയം അടച്ചിടും

മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്

ബത്തേരി ഹൈവേ കവർച്ച കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies