Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് നിർമാണത്തിൽ 2.95 കോടിയുടെ അഴിമതി

Web Desk by Web Desk
Aug 6, 2021, 11:08 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സർക്കാർ ഭൂമി കയ്യേറി സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് കെട്ടിടം നിർമിച്ചുവെന്ന നഗരസഭാ കണ്ടെത്തൽ വിവാദമായതിനു പിന്നാലെ കോടികളുടെ അഴിമതിയും പുറത്ത്. കെട്ടിട നിർമാണത്തിൽ  സാക്ഷരത മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയത്   2.95 കോടിയുടെ അഴിമതി. സാക്ഷരത മിഷൻ കെട്ടിട നിർമാണം തുടങ്ങിയതിനു ശേഷം  2019 ൽ സത്യസായി ട്രെസ്റ്റുമായി 450 ചതുരശ്ര അടി വിസ്തീർണം വീതം ഉള്ള 450 residential യൂണിറ്റുകൾ നിർമിക്കാൻ ഹാബിറ്റാറ്റ് കരാർ ഒപ്പിട്ടിരുന്നു. 450 ചതുരശ്ര അടി കെട്ടിടം നിർമിക്കാൻ 6,30000 രൂപയാണ് ചെലവ്. അതായത് ചതുരശ്ര അടിക്കു നിരക്ക് 1400 രൂപ.  

1

2
സത്യസായി ട്രസ്റ്റുമായി 2019 ൽ ഹാബിറ്റാറ്റ് 450 square feet വീതം വരുന്ന 45 റെസിഡൻഷ്യൽ യൂണിറ്റ് നിർമിക്കാൻ ഉണ്ടാക്കിയ രേഖ. 450 square ഫീറ്റിന് 6,30000 രൂപ. അതായത് ഒരു square feet നിരക്ക് വെറും 1400 രൂപ മാത്രം. ഈ കാലയളവിൽ ഹാബിറ്റാറ്റ് ഗ്രൂപ്പുമായി സാക്ഷരത മിഷൻ കരാറിൽ ഏർപ്പെട്ടത് 13654 square ഫീറ്റിന് 4.87 കോടി രൂപ. അതായത് square ഫീറ്റിന് 3567 രൂപ

അതേസമയം ഹാബിറ്റാറ്റ് ഗ്രൂപ്പിനെ കൊണ്ട്  സാക്ഷരത മിഷൻ സംസ്ഥാന ഓഫീസ് നിർമ്മിച്ചത് ചതുരശ്ര അടിക്കു 3567 നിരക്കിലും. ഈ നിരക്കിൽ മൊത്തം 13654 ചതുരശ്ര അടി വിസ്തീർണത്തി സാക്ഷരത മിഷൻ കെട്ടിട നിർമാണം പൂർത്തിയാക്കിയത് 4.87 കോടി രൂപ ചെലവഴിച്ചാണ്. ചതുരശ്ര അടിക്കു  1400 രൂപ നിരക്കിൽ  കെട്ടിടം പൂർത്തിയാക്കിയിരുന്നുവെങ്കിൽ ഉണ്ടാകാവുന്ന നിർമാണ ചെലവ്  ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി അയ്യായിരത്തി അറുനൂറു  രൂപയാണ്. ഇതിലൂടെ കെട്ടിട നിർമാണത്തിനായി സാക്ഷരത മിഷൻ അധികമായി ചെലവഴിച്ചത് 2 കോടി 95 ലക്ഷത്തി  എൺപത്തി നാലായിരത്തി നാന്നൂറ് രൂപയെന്ന് വ്യക്തം.

സർക്കാരിന്റെ 43 സെന്റ്  സ്ഥലം കയ്യേറിയെന്ന് നഗരസഭ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 43 സെൻറ് സ്ഥലം കയ്യേറിയാണ് സാക്ഷരത മിഷൻ  പേട്ടയിൽ  ആസ്ഥാന മന്ദിരം നിർമിച്ചതെന്ന്   നഗരസഭ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേട്ടയിലെ മൊത്തം ഒരു  ഏക്കർ 40 സെന്റ് സ്ഥലത്തിലെ  (വഞ്ചിയൂർ വില്ലേജിൽ സർവേ നമ്പർ  178/ബി ) 16 സെന്റിൽ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ സാക്ഷരത മിഷന് നൽകിയത്. എന്നാൽ 43 സെന്റ് കയ്യേറി കെട്ടിടം നിർമിച്ചുവെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. കെട്ടിട നിർമാണത്തിന്റെ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരത മിഷൻ നടത്തിയത്. 16 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനാണ് സാക്ഷരത മിഷന് സർക്കാരിൽ നിന്നുള്ള അനുമതി. എന്നാൽ ഇത് ലംഘിച്ചു സാക്ഷരത മിഷൻ പണികഴിപ്പിച്ചത് 13654 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ആണ്.

3
കെട്ടിട നിർമാണ അനുമതിക്കായി സാക്ഷരത മിഷൻ നഗര സഭയിൽ 2018 ഫെബ്രുവരിയിൽ സമർപ്പിച്ച അപേക്ഷ

നഗരസഭയുടെ അനുമതി വാങ്ങാതെയാണ് 2018 മെയ് മാസം കെട്ടിട നിർമാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയിൽ നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും കെട്ടിട നിർമാണ ചട്ടങ്ങൾക്ക് അനുസൃതം അല്ലാത്തതിനാൽ നിരസിച്ചു.  മുഖ്യമന്ത്രിയായിരുന്നു അന്ന് തറക്കലിടൽ കർമ്മം നിർവഹിച്ചത്. കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായ ശേഷം 2019 മാർച്ച്‌ 30 നാണ് വീണ്ടും  നിർമാണ അനുമതിക്കായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്. സർക്കാരിന്റെ 43 സെന്റ് സ്ഥലം കയ്യേറ്റം നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിർമാണ അനുമതി നിഷേധിച്ചുള്ള വിവരം നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗം 2019 ജൂലൈ 26ന് സാക്ഷരത മിഷൻ ഡയറക്ടറെ അറിയിച്ചു. തുടർന്ന് ഇതേ ആവശ്യം അറിയിച്ചു സാക്ഷരത മിഷൻ കത്ത് നൽകിയെങ്കിലും 2020 ജൂൺ എട്ടിനും അനുമതി നിഷേധിച്ചു കൊണ്ടുള്ള മറുപടി യാണ് നഗരസഭ  നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

4
കെട്ടിട നിർമാണ അനുമതിക്കായി സാക്ഷരത മിഷൻ നഗര സഭയിൽ 2019 മാർച്ചിൽ വീണ്ടും സമർപ്പിച്ച അപേക്ഷ. കെട്ടിടത്തിന്റെ പണി 2018 മെയ് മാസം തുടങ്ങി ഏതാണ്ട് പൂർത്തിയായ ശേഷം ആണ് ഇതിനായി അപേക്ഷ വീണ്ടും സമർപ്പിച്ചത്

2019 ഒക്ടോബറിൽ ആണ് കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ്പ്‌ ആണ് നിർമാണം ഏറ്റെടുത്തു നടത്തിയത്. ആസ്ഥാന മന്ദിരം നിൽക്കുന്ന സ്ഥലത്ത് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുസ്തക ഡിപ്പോ ആയ്യിരുന്നു. ഈ കെട്ടിടം പൊളിക്കാൻ സാക്ഷരത മിഷന് സർക്കാർ അംഗീകാരം കിട്ടിയിരുന്നുവെന്ന കാര്യത്തിലും വ്യക്തത ഇല്ല. ഈ കെട്ടിടം പൊളിച്ചപ്പോൾ തേക്ക്, ഈട്ടി തടികളിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും മറ്റുമായി നിർമിച്ച  കോടിക്കണക്കിനു രൂപ യുടെ സാമഗ്രികൾ ഡയറക്ടറുടെ പി എ കടത്തിയെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. 

ReadAlso:

“തകര്‍ന്ന വലിയ കപ്പലും നാവികരും” ?: ബിഗ് ടി.വിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു; ഇനി കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതിയെന്ന് അനില്‍ അയിരൂരിന്റെ മെസേജ്

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ വീണു: KSRTC തിരുവനന്തപുരം-ബംഗളൂരു ബസ് യാത്ര വെള്ളത്തിലായി (എക്‌സ്‌ക്ലൂസിവ്)

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

Threats, false propaganda and conspiracy for Rs 4 crore?; Fraudster Thomas Chacko uses tricks to cheat an old friend

നാലു കോടിരൂപയ്ക്കായി ഭീഷണിയും വ്യാജ പ്രചാരണവും ഗൂഢാലോചനയും ?; പഴയ സുഹൃത്തിനെ വെട്ടിലാക്കാന്‍ അടവുകള്‍ പയറ്റി തോമസ് ചാക്കോയെന്ന ഫ്രോഡ്

6
കെട്ടിടം നിർമിച്ചത് സർക്കാർ ഭുമി കയ്യേറി ആണെന്നു 2020 ജൂൺ മാസത്തിലും നഗര സഭ വ്യക്തമാക്കുന്നു

കെട്ടിടം നിർമിക്കാനുള്ള സ്ഥലത്തിന്റെ കൈവശാവകാശം ഇനിയും സാക്ഷരത മിഷന് ലഭിച്ചിട്ടില്ല. ഇപ്പോഴും  പൊതുവിദ്യാഭ്യാസ വകുപ്പിൽ തന്നെയാണ് ഉടമസ്ഥാവകാശം നിക്ഷിപ്‌തമായിട്ടുള്ളത്.  ഈ സാഹചര്യത്തിൽ കേവലം 30 ജീവനക്കാർ ഉള്ള സംസ്ഥാന ഓഫീസിനായി  4.87 കോടി  രൂപ ചെലവഴിച്ചു ഡയറക്ടർ തന്നിഷ്ട പ്രകാരം നിർമിച്ചത് അഴിമതി ലക്ഷ്യം വച്ചായിരുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമ്പത്തിക പരാധീനതയുടെ പേര് പറഞ്ഞു കഴിഞ്ഞ ആറുമാസം ആയി പ്രേരക് മാരുടെ തുച്ഛമായ വേതനം പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് സാക്ഷരത മിഷന്റെ തനത് ഫണ്ട് ചെലവഴിച്ചുള്ള  ധൂർത്തു നടക്കുന്നുള്ളതും ശ്രദ്ധേയം.

Latest News

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies