ധാക്ക: വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ഇടിമിന്നലേറ്റ് 16 പേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം നടന്നത്. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബോട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് മരിച്ചത്. അപകട സമയത്ത് വധു വേദിയില്‍ ഇല്ലായിരുന്നുവെന്നും വരനും പരിക്കേറ്റുവെന്നും വാര്‍ത്താ ഏജന്‍ജിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ബംഗ്ലാദേശില്‍ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. നേരത്തെയും കനത്ത മഴയെ തുടര്‍ന്ന് 20 പേര്‍ മരിച്ചിരുന്നു.