മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്. ചന്ദ്രിക അക്കൗണ്ട് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. നിലവില്‍ തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് ഇഡി നോട്ടീസ് കൈമാറി. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്.
അതേസമയം, കേസില്‍ നേരത്തെയും തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. മുന്‍ മന്ത്രി കെടി ജലീലും ഇത് സംബന്ധിച്ച രേഖകളുമായി രംഗത്തെത്തിയിരുന്നു.

















