തിരുവനന്തപുരം: വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 4,66,154 പേരാണ്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
അതേസമയം, കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍ഗോഡ് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

















