വാഷിംഗ്ടണ്‍: കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിന്നുള്ള ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് യുഎസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്. കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
യുഎസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യുഎസ് ധനസഹായവും ഉള്ള വുഹാന്‍ ലാബ് മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച വാദം ചൈന വീണ്ടും നിഷേധിച്ചു. അതേസമയം വൈറസ് ചോര്‍ന്നതിന് രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കോവിഡ് പടര്‍ന്നതാകാം അതല്ലെങ്കില്‍ ചൈനയിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ വൈറസ് ചോര്‍ന്നതാകാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.