അങ്കാറ: തുര്‍ക്കിയില്‍ കാട്ടുതീ അണയ്ക്കാനുള്ള വലിയ ശ്രമങ്ങള്‍ തുടരുന്നു. അതിനിടെ അന്റാലിയ, മുഗ്ല മേഖലയില്‍ തീ പടരുന്നതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ കാട്ടുതീകള്‍ ഇതിനകം അണച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Dramatic video shows a car almost engulfed by fire as the group of friends desperately backed away from the flames in southern Turkey.
Read today’s top stories here: https://t.co/4ozTbgdN8L pic.twitter.com/vB6Z7CDCNQ
— Sky News (@SkyNews) July 31, 2021
കാട്ടുതീകള്‍ നിയന്ത്രണത്തിലാണെന്നും അഞ്ചിടങ്ങളില്‍ തീ തുടരുകയാണെന്നും വനംമന്ത്രി ബെകിര്‍ പാക്ഡമിര്‍ലി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളായ അന്റാലിയയിലും മുഗ്ലയിലും അഞ്ച് തീപിടുത്തങ്ങൾ തുടരുകയാണെന്നും തീ നിയന്ത്രണവിധേയമാണെന്നും വനം പാക്ഡമിര്‍ലി ട്വിറ്ററിൽ പറഞ്ഞു.
Adana’nın Aladağ ilçesinde kül olan ormanlık alan havadan görüntülendi | #video
— Halk TV (@halktvcomtr) July 31, 2021
കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച എട്ടായി ഉയർന്നു, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. അന്റാലിയയിൽ ഏഴ് പേരും മർമരിസിൽ ഒരാളും മരിച്ചതായി ആരോഗ്യ മന്ത്രി ഫഹ്റെറ്റിൻ കൊക്ക ഞായറാഴ്ച ട്വിറ്ററിൽ പറഞ്ഞു.
തെക്കൻ പ്രവിശ്യകളായ മെർസിൻ, ഒസ്മാനിയേ, അദാന, അന്റാലിയ, കഹ്‌റമാൻമാറ എന്നിവിടങ്ങളിലാണ് ബുധനാഴ്ച കാട്ടുതീ ആദ്യം ആരംഭിച്ചത്.
#Muğla‘nın #Fethiye ilçesinin dünyaca ünlü turistlik bölgesi Ölüdeniz’in Ovacık mevkiinde orman yangını çıktı. Ekiplerin müdahalesi sonrası yangın kontrol altına alındı.
— Hürriyet.com.tr (@Hurriyet) July 31, 2021
















