മസ്‌കത്ത്: 72 മണിക്കൂറിനിടെ ഒമാനില്‍ 36 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 978 പേര്‍ക്കാണ് ഇക്കാലയളവില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 94.3 ശതമാനമാണ്. വ്യാഴാഴ്ച 392 പേര്‍ക്കും വെള്ളിയാഴ്ച 321 പേര്‍ക്കും ശനിയാഴ്ച 265 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പത്ത് പേരും വെള്ളിയാഴ്ച 12 പേരും ശനിയാഴ്ച 14 പേരും കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. അതേസമയം, രാജ്യത്ത് ഇതുവരെ 2,96,835 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,79,892 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 3850 ആയി.
24 മണിക്കൂറിനിടെ 39 രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 550 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 232 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.