ടോക്യോ: ജപ്പാനില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കേസുകൾ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളിൽ ഓഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ ഏർപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Govt of Japan applies the declaration of a state of emergency to Tokyo, Saitama, Chiba, Kanagawa, Osaka, and Okinawa Prefectures and applies priority measures to prevent the spread of #COVID19 to Hokkaido, Ishikawa, Kyoto, Hyogo, and Fukuoka Prefectures till August 31st. pic.twitter.com/rFYCrXGpkL
— ANI (@ANI) July 31, 2021
കോവിഡ് കേസുകളിൽ ദിനംപ്രതിയുള്ള ഉയർന്ന വർധവുണ്ടായതിനെ തുടര്‍ന്നാണ് രോഗവ്യാപനം നിയന്ത്രിക്കാൻ ജാപ്പനീസ് ഭരണകൂടം കർശന നടപടികളിലേക്ക് നീങ്ങിയത്. ഹൊക്കായിഡോ, ഇഷികാവ, ഫുക്കുഓക്കക്യോടോ, ഹ്യോഗോ എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.