മസ്‌കത്ത്: ഒമാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അല്‍ക്വയറിലുള്ള ‘ഐബിസ്’ഹോട്ടലിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഹോട്ടല്‍ ലംഘിച്ചതായി കണ്ടെത്തിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.