തിംഭു: കോവിഡ് വാക്‌സിനേഷനില്‍ റെക്കോർഡിട്ട് ഭൂട്ടാന്‍. ഒരാഴ്ചയ്ക്കുള്ളിൽ 90 ശതമാനം പൗരന്മാരുടെയും കോവിഡ് വാക്‌സിനേഷൻ ഭൂട്ടാൻ പൂർത്തിയാക്കി.
എട്ടു ലക്ഷമാണ് ഭൂട്ടാനിലെ ജനസംഖ്യ. ഇതിൽ കോവിഡ് വാക്സിന് അര്‍ഹരായ 4,54,000 പൗരന്മാര്‍ക്കാണ് ഇതിനകം ഭൂട്ടാൻ അധികൃതർ വാക്‌സിനേഷൻ പൂർത്തിയാക്കിയത്.
ഭൂട്ടാന്റെ കൂട്ട വാക്‌സിനേഷൻ പരിപാടിയെ യൂനിസെഫ് പ്രതിനിധി വിൽ പാർക്‌സ് അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കിടയിൽ ഒരു രാജ്യത്ത് നടക്കുന്ന ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷൻ കാംപയിനാണ് ഭൂട്ടാനിൽ നടന്നതെന്നാണ് വിൽ പറയുന്നത്. വാക്‌സിനെടുക്കാൻ മടിക്കുന്നവർ കൂടുതലുള്ള ഏഷ്യയിൽ പ്രതീക്ഷ പകരുന്ന വിളക്കാണ് ഭൂട്ടാനെന്ന് വിൽ പാർക്‌സ് പ്രതികരിച്ചു.