ന്യൂഡൽഹി; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്.
കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു.