അബുദാബി: അബുദാബിയിലെ വെയര്‍ഹൗസില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയിലെ കെട്ടിട നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.