ന്യൂ ഡല്‍ഹി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ചെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങല്ക്കെതിരെയാണ് രാഹുലിന്റെ പ്രതിഷേധം. അതേസമയം, കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിയല്ല, ബിസിനസ്സുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ഇതിനെതിരെയാണ് തന്റെ പ്രതിഷേധമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
Take back farm laws. @RahulGandhi driving to Parliament with Congress MPs in a tractor as a mark of protest against BJP Govt’s pro-corporate & anti-farmer’s farm laws!#RahulGandhiWithFarmers pic.twitter.com/xiXMc5bk62
— Gaurav Pandhi (@GauravPandhi) July 26, 2021