സാക്ക്രമെന്റോ: കോവിഡ് പ്രതിരോധ വാക്‌സിനെ പരിഹസിച്ച് വീഡിയോകള്‍ ചെയ്തിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫന്‍ ഹെര്‍മോണാണ് മരിച്ചത്. 34 വയസായിരുന്നു. ഒരു മാസത്തോളം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന് ന്യൂമോണിയയും ബാധിച്ചിരുന്നു.
അതേസമയം, വെന്റിലേറ്റര്‍ പ്രവേശിപ്പിച്ച ശേഷവും വാക്‌സിന് വിരുദ്ധമായായിരുന്നു ഇയാളുടെ പ്രതികരണം. മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്റിലേറ്ററിന്റെ ആവശ്യമില്ലെന്നും പറഞ്ഞ ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അമേരിക്കയിലെ മഹാമാരി വിദഗ്ധരേക്കാള്‍ ബൈബിളിനെ ആണ് വിശ്വാസമെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.