ദുബായ്; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ഫ്ളൈ ദുബായ്, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. ആർക്കും പരുക്കേൽക്കുകയോ മറ്റു അനിഷ്ടസംഭവങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈദുബൈ Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബൈ വിമാനം ഇതോടെ യാത്രഅവസാനിപ്പിച്ചു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തിലേക്ക് മാറ്റി.