തിരുവനന്തപുരം: ന്യൂന പക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സഭയിൽ സർക്കാരിനെ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണ്ട് കൊണ്ടുവന്നതാണ് ന്യൂനപക്ഷ സ്കോളർഷിപ്പെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറ്റി പോയ തെറ്റ് സർക്കാർ തിരുത്തണം.
വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയത് സംസ്ഥാന സർക്കാരാണ്. രണ്ടും രണ്ടായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞതാണ്. സച്ചാർ കമ്മിറ്റി ശുപാർശകളെ സർക്കാർ വികലമാക്കി. സച്ചാർ കമ്മിറ്റിയെ ഇല്ലാതാക്കിയ ഏക സംസ്ഥാനം കേരളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.