തിരുവനന്തപുരം; തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു.സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍.
പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.കട തുറക്കാനാകാതിരുന്നതോടെ വീടു വയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.