പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിൽ സിബിഐ സംഘം വീണ്ടും വിശദമായ ഫോറൻസിക് പരിശോധന നടത്താൻ ഒരുങ്ങുന്നു. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഫോറൻസിക് പരിശോധന നടത്തുക. ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയും നടത്തും.
കുട്ടികളുടെ മൃതശരീരം പോസ്റ്റ്മോർട്ടം നടത്തിയ ജില്ലാ പോലീസ് സർജൻ ഡോ. പി.ബി ഗുജ്റാളുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി മൊഴി രേഖപ്പെടുത്തി.ഇതുവരെ ഇരുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ പഠിച്ച സ്കൂളിലെ അധ്യാപകരും ഇക്കൂട്ടത്തിൽ പെടും. കുട്ടികളുടെ രേഖകൾ സ്കൂളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇനിയും നൂറോളം സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്താനുണ്ട്.

















