ന്യൂ ഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സത്വവാരിയില്‍ ഇന്ന് പുലര്‍ച്ച 4.05 ഓടെയാണ് ഡ്രോണ്‍ കണ്ടത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു.
അതേസമയം, കശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. മൂന്ന് ജില്ലകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.