ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പക്ഷിപനി മനുഷ്യനില്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 11കാരന് മരണത്തിന് കീഴടങ്ങി. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതേസമയം, പക്ഷിപനി മനുഷ്യരില്‍ സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. ആദ്യമരണവും ഇതുതന്നെയാണ്.
കുട്ടിക്ക് കോവിഡ് പോസിറ്റീവാകുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയില്‍ കുട്ടിക്ക് പക്ഷിപനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരു ആശുപത്രി ജീവനക്കാരന് നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതേസമയം, പക്ഷിപനി സ്വീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി പരിശോധനകള്‍ വ്യാപിപ്പിച്ചു. ഹരിയാനയില്‍ ഈ വര്‍ഷം ആദ്യം പതിനായിരകണക്കിന് പക്ഷികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എച്ച് ഫൈവ് എന്‍ വണ്‍, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നീ പേരുകളിലും പക്ഷിപനി അറിയപ്പെടും.