ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് ബേക്കറി ഉടമയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പറഞ്ഞു.
കച്ചവട ആവശ്യങ്ങള്‍ക്കായി വിനോദ് പണം കടമെടുത്തിരുന്നുവെന്നും ലോക്ഡൌണ് പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു. അതേസമയം, രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.